തു​ക വ​ക​യി​രു​ത്തി
Saturday, January 23, 2021 12:36 AM IST
ചാ​ല​ക്കു​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പദ്ധ​തി നി​ർ​വ​ഹ​ണം ത്വ​രി​ത​ഗ​തി​യി​ലാ​ക്കു​ന്ന​തി​നു വേ​ണ്ടി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് ന​ല്കു​ന്ന​തി​നു പ​ത്തു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. ക്ഷീ​ര സം​ഘ​ങ്ങ​ൾ വ​ഴി ഒ​രു ലി​റ്റ​ർ പാ​ലി​ന് മൂ​ന്ന് രൂ​പ ഇ​ൻ​സെ​ന്‍റീ​വ് ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു ന​ല്കും. പ​രി​യാ​രം, കോ​ട​ശേ​രി, മേ​ലൂ​ർ, കാ​ടു​കു​റ്റി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വ​നി​ത​ക​ൾ​ക്കു സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നു 18 ല​ക്ഷം രൂ​പ നി​ക്കി​വ​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു വ​നി​ത​ക​ൾ വീ​ത​മു​ള്ള ഒ​രു യൂ​ണി​റ്റി​ന് അ​ഞ്ചു പ​ശു​ക്ക​ളെ ല​ഭി​ക്കും. 30,000 രൂ​പ സ​ബ്സി​ഡി​യാ​യും ല​ഭി​ക്കും. ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ന ഡേ​വീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​കെ. ജേ​ക്ക​ബ്, പി.​പി. പോ​ളി, ബീ​ന ര​വീ​ന്ദ്ര​ൻ, സി.​വി. ആ​ന്‍റ​ണി, ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ ടി.​എ​ഫ്. സെ​ബി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.