മ​ണ​ത്ത​ല നേ​ർ​ച്ച: താ​ബൂ​ത്ത് കാ​ഴ്ച​യും കൊ​ടി​ക​യ​റ്റ​കാ​ഴ്ച​യും ന​ട​ത്താ​ൻ അ​നു​മ​തി
Saturday, January 23, 2021 12:34 AM IST
ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല ച​ന്ദ​ന​ക്കു​ടം നേ​ർ​ച്ച​യ്ക്ക് താ​ബൂ​ത്ത് കാ​ഴ്ച​യും കൊ​ടി​ക​യ​റ്റ കാ​ഴ്ച​യും ന​ട​ത്താ​ൻ അ​നു​മ​തി ല​ഭി​ച്ചു.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ താ​ബൂ​ത്ത് കാ​ഴ്ച​യും കൊ​ടി​ക​യ​റ്റ​കാ​ഴ്ച​ക​ളും ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് നേ​ര​ത്തെ ജു​മാ​അ​ത്ത് ക​മ്മി​റ്റി അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ, നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ താ​ബൂ​ത്ത് കാ​ഴ്ച​യും കൊ​ടി​ക​യ​റ്റ​കാ​ഴ്ച​യും ന​ട​ത്താ​ൻ ജി​ല്ലാ അ​ധി​കാ​രി​ക​ൾ അ​നു​മ​തി ന​ല്കി.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നേ​ർ​ച്ച​യു​ടെ പ്ര​ധാ​ന ച​ട​ങ്ങാ​യ താ​ബൂ​ത്ത് കാ​ഴ്ച​യും കൊ​ടി​ക​യ​റ്റ കാ​ഴ്ച​യും ന​ട​ത്തു​ന്ന​ത്. മ​ണ​ത്ത​ല പ​ഴ​യ​പാ​ലം കൂ​ട്ടാ​യ്മ​യ്ക്കാ​ണ് ഇ​ത്ത​വ​ണ താ​ബൂ​ത്ത് കാ​ഴ്ച ന​ട​ത്താ​ൻ പ​ള്ളി ക​മ്മി​റ്റി അ​നു​മ​തി ന​ല്കി​യി​ട്ടു​ള്ള​ത്.
നേ​ർ​ച്ച​ദി​വ​സ​മാ​യ 28ന് ​രാ​വി​ലെ ഏ​ഴി​ന് ചാ​വ​ക്കാ​ടു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന താ​ബൂ​ത്ത് എ​ഴു​ന്ന​ള്ളി​പ്പ് ഉ​ച്ച​യ്ക്ക് 12ന് ​പ​ള്ളി​യി​ൽ എ​ത്തും. ബ്ലാ​ങ്ങാ​ട് സി​ദ്ദി​ഖ് പ​ള്ളി പ​രി​സ​ര​ത്തു​നി​ന്ന് ര​ണ്ടു കൊ​ടി​ക​യ​റ്റ​കാ​ഴ്ച​ക​ളും, തി​രു​വ​ത്ര​യി​ൽ​നി​ന്ന് ഒ​രു കൊ​ടി​ക​യ​റ്റ​കാ​ഴ്ച​യും എ​ത്തും. വൈ​കി​ട്ട് വ​ഞ്ചി​ക്ക​ട​വി​ൽ​നി​ന്ന് ഒ​രു കൊ​ടി​ക​യ​റ്റ​കാ​ഴ്ച​യും എ​ത്തും.
നാ​ട്ടു​കാ​ഴ്ച​യും സം​ഘ​ട​ന​ക​ളു​ടെ കാ​ഴ്ച​ക​ളും ഇ​ത്ത​വ​ണ ഉ​ണ്ടാ​വി​ല്ലെ​ന്ന് ജു​മാ​അ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ.​വി.​അ​ഷ​റ​ഫ് അ​റി​യി​ച്ചു.