കോ​വി​ഡു കാ​ല​ത്തെ എ​ള്ളു കൃ​ഷി​; നൂ​റു​മേ​നി വിളയിച്ച് സെ​ന്‍റ് തോ​മ​സ്
Saturday, January 23, 2021 12:32 AM IST
തൃ​ശൂ​ർ: കോ​വി​ഡു കാ​ല​ത്ത് എ​ള്ളു കൃ​ഷി പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണ് സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. പ​ഠ​ന​ത്തോ​ടൊ​പ്പം കൃ​ഷി എ​ന്ന ആ​ശ​യം സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചേ​റൂ​ർ കൃ​ഷി ഓ​ഫീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു കൃ​ഷി.

പ​ഴ​യ​ന്നൂ​ർ ഗ​വ. ഫാ​മി​ൽ നി​ന്നു ശേ​ഖ​രി​ച്ച എ​ള്ളു വി​ത്ത് കോ​ള​ജി​ന്‍റെ കാ​ടു​പി​ടി​ച്ച സ്ഥ​ലം വെ​ട്ടി ഒ​രു​ക്കി എ​ള്ളു കൃ​ഷി ചെ​യ്തു. പ​ന്നി, മ​യി​ൽ, ത​ത്ത എ​ന്നി​വ​യു​ടെ ശ​ല്യ​മു​ണ്ടാ​യി​ട്ടും കൃ​ഷി വി​ജ​യി​പ്പി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി. എ​ള്ളി​ൽ നി​ന്ന് മൂ​ർ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി കോ​ള​ജി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​ണു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​പാ​ടി.

വി​ള​വെ​ടു​പ്പ് ഉ​ത്സ​വം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​നും കോ​ള​ജ് മാ​നേ​ജ​രുമാ​യ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. എ​ൽ. ജോ​യി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​ജോ​ബി തോ​മ​സ്, റ​വ. ഡോ. ​മാ​ർ​ട്ടി​ൻ കൊ​ള​ബ്ര​ത്ത്, സി​സ്റ്റ​ർ ഡോ. ​അ​ൽ​ഫോ​ണ്‍​സ, കൃ​ഷി ഓ​ഫീ​സ​ർ ക​വി​ത, സൂ​പ്ര​ണ്ട് പി.​ജെ. ആ​ന്‍റോ, അ​ധ്യാ​പ​ക​രാ​യ റ​വ. ഡോ. ​അ​നി​ൽ കോ​ങ്കോത്ത്, ഡോ. ​പി.​വി. ആ​ന്‍റോ, ഡോ. ​സു​നി​ൽ സ​ണ്ണി, ജോ​ബി പോ​ൾ, ഡോ. ​സ​ജേഷ്, ഡോ. ​സ​ന്ധ്യ, വി​ൻ​സെ​ന്‍റ്, രാ​ഗേ​ഷ്, ജെ​സ്‌വി​ൻ, എം​എ​സ്‌സി ബോ​ട്ട​ണി ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.