കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്നു ; ചെ​പ്പാ​റ​ക്കു​ന്നി​ൽ തി​ര​ക്കേ​റു​ന്നു
Thursday, December 3, 2020 12:51 AM IST
വ​ട​ക്കാ​ഞ്ചേ​രി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ചെ​പ്പാ​റ​ക്കു​ന്നി​ലേ​ക്കു വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ങ്ങ​ൾ പൂ​ർ​ത്തി​ക​രി​ച്ചീ​ട്ടു​ണ്ടെ​ങ്കി​ലും കോ​വി​ഡ് മൂ​ലം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​ട്ടി​ല്ല. വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ചെ​പ്പാ​റ​യി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മ​തി​യും ന​ൽ​കി​യി​ട്ടി​ല്ല. സ​ന്ദ​ർ​ശ​ക​രെ നി​രോ​ധി​ച്ചു കൊ​ണ്ടു​ള്ള ബോ​ർ​ഡു​ക​ളും കു​ന്നി​നു താ​ഴെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. തൊ​ട്ട​ടു​ത്ത വാ​ഴാ​നി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലും സ​ഞ്ചാ​രി​ക​ളെ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്നി​ല്ല.

ചെ​പ്പാ​റ​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്കു നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ​നി​ന്നു കു​ടും​ബ​സ​മേ​ത​മാ​ണു ചെ​പ്പാ​റ​ക്കു​ന്ന് കാ​ണാ​ൻ എ​ത്തു​ന്ന​ത്. സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യ​വും ഇ​വി​ടെ​യു​ണ്ട്. പാ​റ​യ്ക്കു​മു​ക​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ദ്യ​പി​ച്ച​തി​നു​ശേ​ഷം ഒ​ഴി​ഞ്ഞ കു​പ്പി​ക​ളും​പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ളും അ​ല​ക്ഷ്യ​മാ​യി പൊ​ട്ടി​ച്ചി​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ചെ​പ്പാ​റ​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രി​ൽ​നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു.