ഡി​ജി​റ്റ​ൽ പ്ര​ചാ​ര​ണ​വു​മാ​യി എ​ൽ​ഡി​എ​ഫ്
Monday, November 30, 2020 11:46 PM IST
ആ​ലു​വ : എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് വീ​റ് പ​ക​രാ​ൻ ഡി​ജി​റ്റ​ൽ പ്ര​ച​ര​ണ വാ​ഹ​ന​ങ്ങ​ൾ ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​മെ​ത്തി. ചൂ​ർ​ണ്ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച ഇ​ല​ക്ഷ​ൻ സ​ഞ്ചാ​രം-2020 ന്ന​ത്തേ​രി ക​വ​ല​യി​ൽ സി​പി​എം ആ​ലു​വ ഏ​രി​യ സെ​ക്ര​ട്ട​റി എ.​പി. ദ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചൂ​ർ​ണി​ര പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ജം​ഗ്ഷ​നു​ക​ളി​ലാണ് പരിപാ ടികൾ സംഘടിപ്പിച്ചത്. ഡിവൈഎ​ഫ്ഐ​എട​ത്ത​ല ലോ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് വീ​ഡി​യോ ത​യാ​റാ​ക്കി​യ​ത്.
സിപിഐ ​എ​റ​ണാ​കു​ളം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​ ന​വ​കു​മാ​ര​നും സിപിഐ ​ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് എ​ട​ത്ത​ല ഡി​വി​ഷ​ൻ അം​ഗ​വു​മാ​യി​രു​ന്ന അ​സ്‌ല​ഫ് പാ​റേ​ക്കാ​ട​നും തു​ട​ർ​ന്ന് സം​സാ​രി​ച്ചു.