ആ​വോ​ലി​യി​ൽ എ​ട്ടു​പേ​ർ​ക്ക് കോ​വി​ഡ്
Monday, November 23, 2020 11:33 PM IST
വാ​ഴ​ക്കു​ളം: ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍​ക്കു​ള്‍​പ്പെ​ടെ എ​ട്ടു പേ​ര്‍​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​ന്നാം വാ​ര്‍​ഡി​ല്‍ 38 വ​യ​സു​ള്ള ഗൃ​ഹ​നാ​ഥ​നും 36 വ​യ​സു​ള്ള ഭാ​ര്യ​യ്ക്കും പ​ത്തു വ​യ​സു​ള്ള മ​ക​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ര​ണ്ടാം വാ​ര്‍​ഡി​ലെ 36 വ​യ​സു​ള്ള യു​വാ​വി​നും ആ​റാം വാ​ര്‍​ഡി​ല്‍ 43,35 പ്രാ​യ​മു​ള്ള യു​വ​തി​ക​ള്‍​ക്കും പ​ന്ത്ര​ണ്ടാം വാ​ര്‍​ഡി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ 30,28 വ​യ​സു​ള്ള സ​ഹോ​ദ​ര​ന്മാ​ര്‍​ക്കു​മാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടാം വാ​ര്‍​ഡി​ല്‍ 58 വ​യ​സു​ള്ള ഗൃ​ഹ​നാ​ഥ​യ്ക്ക് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ്

മൂ​വാ​റ്റു​പു​ഴ: ഐ​എ​എ​സ് കോ​ച്ചിം​ഗ് ശൃം​ഖ​ല​യാ​യ എ​എ​ല്‍​എ​സ് ഐ​എ​എ​സി​ല്‍ 2022 സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ എ​ഴു​തു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഡി​ഗ്രി ക​ഴി​ഞ്ഞ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പു​തി​യ ബാ​ച്ച് ഡി​സം​ബ​ര്‍ ആ​ദ്യം ആ​രം​ഭി​ക്കും. നി​ര്‍​മ​ലാ കോ​ള​ജും എ​എ​ല്‍​എ​സും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന കോ​ച്ചിം​ഗ് കോ​ള​ജ് കാ​മ്പ​സി​ലു​ള്ള എം​സി​എ ബ്ലോ​ക്കി​ലാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സൗ​ജ​ന്യ സ്റ്റ​ഡി​കി​റ്റ് ല​ഭി​ക്കും. ആ​ദ്യ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 25 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പും ല​ഭി​ക്കും. ഫോ​ണ്‍: 9744767608, 8848852367.