അ​ഞ്ച് കോ​വി​ഡ് രോ​ഗി​ക​ൾ
Saturday, November 21, 2020 11:55 PM IST
വാ​ഴ​ക്കു​ളം: മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു പേ​ർ​ക്കും ആ​വോ​ലി​യി​ൽ മൂ​ന്നു പേ​ർ​ക്കും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ഞ്ഞ​ള​ളൂ​രി​ൽ മൂ​ന്നാം വാ​ർ​ഡി​ൽ 54 വ​യ​സു​ള്ള ഗൃ​ഹ​നാ​ഥ​നും 11-ാം വാ​ർ​ഡി​ൽ 62 വ​യ​സു​ള്ള ഗൃ​ഹ​നാ​ഥ​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ആ​വോ​ലി​യി​ൽ നാ​ലാം വാ​ർ​ഡി​ൽ നേ​ര​ത്തേ രോ​ഗം ബാ​ധി​ച്ചി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍റെ 60 വ​യ​സു​ള്ള ഭാ​ര്യ​യ്ക്കും 14-ാം വാ​ർ​ഡി​ൽ 63, 53 പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ​ക്കു​മാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.