കെ​സി​വൈ​എം ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Saturday, October 24, 2020 12:40 AM IST
പള്ളുരുത്തി: കെ​സി​വൈ​എം കൊ​ച്ചി രൂ​പ​താ ക​ലോ​ത്സ​വം ഫെസ്റ്റ് -2020ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ഹൈ​ബി ഈ​ഡ​ൻ എംപി നി​ർ​വ​ഹി​ച്ചു. കെ​സി​വൈ​എം കൊ​ച്ചി രൂ​പ​ത പ്ര​സി​ഡന്‍റ് ജോ​സ് പ​ള്ളി​പ്പാ​ട​ൻ അധ്യ​ക്ഷ​ത വ​ഹി​ച്ചു. 26 മു​ത​ൽ ന​വം​ബ​ർ 15 വ​രെ​യാ​ണ് ക​ലോ​ത്സ​വം ന​ട​ത്ത​പ്പെ​ടു​ന്ന​ത്.
കൊ​ച്ചി രൂ​പ​ത​യി​ലെ 50 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള യു​വ​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ഓ​ൺ​ലൈ​ൻ ആ​യി ആ​ണ് മ​ത്സ​ര​ങ്ങ​ൾ സ​ഘ​ടി​പ്പി​ക്കു​ന്ന​ത്. രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സി പൂ​പ്പ​ന, മു​ൻ രൂ​പ​ത പ്ര​സി​ഡന്‍റ് ജോ​സ​ഫ് ദി​ലീ​പ്, മു​ൻ രൂ​പ​ത സ​മി​തി അം​ഗം സു​മീ​ത് ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മൂ​ക്ക​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ്‌ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ്‌ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് വികാരി ഫാ. ജോസ് പൊള്ളയിൽ കൊ​ടിയേറ്റി. ഇ​ന്ന് വൈ​കു​ന്നേ​രം 5.30 നു​ള്ള ​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ് ഒ​ഴ​ല​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കും.
ഫാ.​ റോ​യ് വ​ട​ക​ര വ​ച​ന സ​ന്ദേ​ശം ന​ൽ​കും. നാ​ളെ രാ​വി​ലെ 10നുള്ള തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ.​ജോ​സ് ഇ​ട​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ വ​ർ​ഗീ​സ് പു​ളി​ക്ക​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മാ​ണ് തി​രു​നാ​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഭാരവാഹികൾ അറിയിച്ചു.