കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്
Thursday, October 1, 2020 12:35 AM IST
വാ​ഴ​ക്കു​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്കേ​റ്റു. ആ​വോ​ലി അ​റ​യ്ക്ക​പ്പീ​ടി​ക​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന തൈ​പ്പ​റ​ന്പി​ൽ (കൈ​ലാ​സ്) വീ​ട്ടി​ൽ മ​നോ​ഹ​ര (52) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ വാ​ഴ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് ക​വ​ല​യി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​പ്പേ​ള​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തൊ​ടു​പു​ഴ ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന കാ​റും എ​തി​ർ വ​ശ​ത്തു​നി​ന്ന് കു​റു​കെ ക​ട​ക്കു​ക​യാ​യി​രു​ന്ന ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടി​യേ​റ്റ് കാ​റി​ലേ​ക്കും തു​ട​ർ​ന്ന് റോ​ഡി​ലേ​ക്കും ഇ​യാ​ൾ തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റ ഇ​യാ​ളെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.