വൃ​ദ്ധ​സ​ദ​ന​ത്തി​ൽ സ​ദ്യ ന​ൽ​കി
Saturday, September 19, 2020 12:32 AM IST
തി​രു​വാ​ങ്കു​ളം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാ സാ​മാ​ജി​ക​ത്വ​ത്തി​ന്‍റെ അ​മ്പ​താ​ണ്ട്‌ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ആഘോഷ പരിപാടികളുടെ ഭാഗമായി തി​രു​വാ​ങ്കു​ളം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ചി​ത്ര​പ്പു​ഴ​യി​ലെ ത​ബീ​ത്ത സെ​ന്‍റ​ർ എ​ന്ന വൃ​ദ്ധ സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് സദ്യ നൽകി.
സ​ദ്യ വി​ള​മ്പി​ മു​ൻ​മ​ന്ത്രി കെ. ​ബാ​ബു ഉദ്ഘാടനം നി​ർ​വ​ഹി​ച്ചു. കെപിസിസി സെ​ക്ര​ട്ട​റി ഐ.കെ. രാ​ജു, മു​ൻ തൃ​പ്പു​ണി​ത്തു​റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ആ​ർ. വേ​ണു​ഗോ​പാ​ൽ, മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് വേ​ണു മു​ള​ന്തു​രു​ത്തി, മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ൻ.ജി. ​സേ​തു മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

ശ​മ്പ​ളം പി​ടി​ച്ചു​
വ​യ്ക്ക​രു​തെ​ന്ന്

കാ​ക്ക​നാ​ട്: സാ​ല​റി ക​ട്ടിം​ഗ് തു​ട​രു​വാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. ശ​മ്പ​ളം പി​ടി​ച്ചു വയ്​ക്കു​ന്ന​തി​നെ​തി​രെ സെ​റ്റോ സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ കേ​സി​ൽ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ ന​ൽ​കി​യ ഉ​റ​പ്പു പാ​ലി​ക്ക​ണ​മെ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ഗോ​പ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. ബെ​ന്നി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.