പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​വു​മാ​യി ടാ​ങ്ക​ര്‍ ലോ​റി അ​പ​ക​ട​ത്തി​ൽപ്പെ​ട്ടു
Friday, September 18, 2020 12:17 AM IST
കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ല്ലി​ല്‍ ദേ​ശീ​യ​പാ​ത​യി​ൽ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​വു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി. ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.
കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ പാ​ത​യി​ല്‍ നി​ന്നു സ്വ​കാ​ര്യ ക​മ്പ​നി​യി​ലേ​ക്കു​ള്ള പോ​ക്ക​റ്റ് റോ​ഡി​ലേ​ക്ക് ടാ​ങ്ക​ര്‍ ലോ​റി പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നി​ടെ എ​തി​രേ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്ത​പ്പോ​ൾ റോ​ഡി​ന്‍റെ സൈ​ഡ് ഇ​ടി​ഞ്ഞ് ലോ​റി കാ​ന​യി​ലേ​ക്ക് ചെ​രി​യു​ക​യാ​യി​രു​ന്നു.

ആ​ദ്യം ര​ണ്ട് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ടാ​ങ്ക​ര്‍ ഉ​യ​ര്‍​ത്താ​ൻ ന​ട​ത്തി​യ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. തീ​പി​ടി​ത്ത സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് കോ​ത​മം​ഗ​ല​ത്ത് നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. ര​ണ്ട് എ​സ്ക​വേ​റ്റ​റി​ന്‍റെ​യും ജെ​സി​ബി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് ടാ​ങ്ക​ര്‍ അ​വി​ടെ നി​ന്നു മാ​റ്റി​യ​ത്.