കൈയേറ്റക്കാർ ര​ണ്ടു മാ​സ​ത്തി​ന​കം ഒ​ഴി​യ​ണമെന്ന് മേ​യ​ര്‍
Wednesday, September 16, 2020 1:05 AM IST
കൊ​ച്ചി: എം​ജി റോ​ഡി​ലെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു സ​മീ​പം കോർപറേഷന്‍റെ 16 സെ​ന്‍റ് ഭൂ​മി കൈ​യേ​റി​യ​വ​ര്‍ ര​ണ്ടു മാ​സ​ത്തി​ന​കം ഒ​ഴി​യ​ണ​മെ​ന്ന് മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് മേ​യ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​എം. ഹാ​രി​സ്, സു​നി​ല ശെ​ല്‍​വ​ന്‍, ഗ്രേ​സി ജോ​സ​ഫ്, പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​ജെ. ആ​ന്‍റ​ണി, കൗ​ണ്‍​സി​ല​ര്‍ എ.​ബി. സാ​ബു, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഭൂ​മി അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചു​പി​ടി​ച്ച് സം​ര​ക്ഷി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ.​ജെ. ആ​ന്‍റ​ണി പ​റ​ഞ്ഞു.

ര​ണ്ടു മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്ക് കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള സാ​വ​കാ​ശം ന​ല്‍​കും. ഈ ​കൗ​ണ്‍​സി​ലി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ന്‍ ഒ​ന്ന​ര​മാ​സം മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. എ​ന്നി​ട്ടും ര​ണ്ടു മാ​സം സ​മ​യം അ​നു​വ​ദി​ച്ച​ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യി മേ​യ​റും ഭ​ര​ണ​പ​ക്ഷ​വും നി​ല്‍​ക്കു​ന്നു​വെ​ന്ന​തി​ന് തെ​ളി​വാ​ണെ​ന്ന് കൊ​ച്ചി കോർപറേഷൻ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ വി.​പി. ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

കോർപറേഷന്‍റെ അ​നാ​സ്ഥ​മൂ​ലം കോ​ടി​ക്ക​ണ​ക്കി​ന് വി​ല​വ​രു​ന്ന ഈ ​സ്ഥ​ലം അ​ന്യാ​ധീ​ന​പ്പെ​ടു​ന്ന​ത് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​ത്തെ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച ചെ​യ​ര്‍​മാ​ന്മാ​ര്‍​ക്കും പ്ര​തി​പ​ക്ഷ നേ​താ​വി​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഒ​പ്പം സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​മെ​ന്ന് മേ​യ​ര്‍ ഉ​റ​പ്പു​ന​ല്‍​കി​യെ​ങ്കി​ലും ഇ​ന്ന​ലെ​യാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ന്ന​ത്.