ജി​ല്ല​യി​ല്‍ ഒ​മ്പ​തു വ​രെ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്
Thursday, August 6, 2020 12:22 AM IST
കൊ​ച്ചി: ഇ​ന്നു മു​ത​ല്‍ ഒ​മ്പ​തു വ​രെ ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര മു​ന്നൊ​രു​ക്ക ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും പു​ഴ​യോ​ര​ങ്ങ​ളി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ക്ക​ണം. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ്റും. ജ​ന​ങ്ങ​ള്‍​ക്ക് "അ​നൗ​ണ്‍​സ്മെ​ന്‍റ് വ​ഴി വി​വ​രം ന​ല്‍​കും.
വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മു​ന്‍​കൂ​ട്ടി ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ക്കു​ക​യും മ​ഴ തു​ട​ങ്ങു​ന്ന ഉ​ട​ൻ​ത​ന്നെ ആ​ളു​ക​ളെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​ത്താ​മ​സി​പ്പി​ക്കു​ക​യും ചെ​യ്യും. ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ക്യാ​ന്പു​ക​ള്‍ ത​യാ​റാ​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും ക്യാ​ന്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം. പ്രാ​യ​മാ​യ​വ​ര്‍, നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍, രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തും.
പ​ശ്ചി​മ​ഘ​ട്ട മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം രാ​ത്രി ഏ​ഴു മു​ത​ല്‍ രാ​വി​ലെ ഏ​ഴു വ​രെ നി​യ​ന്ത്രി​ക്കും. താ​ലൂ​ക്ക്, പ​ഞ്ചാ​യ​ത്ത് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ 24-7 മ​ണി​ക്കൂ​റും ജാ​ഗ​രൂ​ക​രാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ര്‍​ദേ​ശം ന​ല്‍​കി. പോ​ലീ​സ്, അ​ഗ്‌​നി​ര​ക്ഷാ സേ​ന, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ സേ​ന, സി​വി​ല്‍ ഡി​ഫെ​ന്‍​സ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടാ​നാ​യി ത​യാ​റാ​യി​രി​ക്ക​ണം.