കൊ​ച്ചി​യി​ലെ വെ​ള്ള​ക്കെ​ട്ട്: "ബ്രേ​ക്ക് ത്രൂ'​വി​ൽ പ​ഴി​ചാ​രാ​ൻ കോ​ര്‍​പ​റേ​ഷ​ന്‍
Friday, July 31, 2020 11:55 PM IST
കൊ​ച്ചി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു ബു​ധ​നാ​ഴ്ച കൊ​ച്ചി ന​ഗ​ര​ത്തി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ന്‍ ബ്രേ​ക്ക് ത്രൂ ​പ​ദ്ധ​തി​ക്കു​മേ​ല്‍ ചാ​രി ത​ടി​യൂ​രാ​ന്‍ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍. വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​തു സം​ബ​ന്ധി​ച്ചു നാ​ലി​നു ഹൈ​ക്കോ​ട​തി​യി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കു​മ്പോ​ള്‍ പ്ര​ധാ​ന​കാ​ര​ണ​മാ​യി ഓ​പ്പ​റേ​ഷ​ന്‍ ബ്രേ​ക്ക് ത്രൂ ​പ​ദ്ധ​തി ന​ട​ത്തി​പ്പി​ലെ പാ​ളി​ച്ച ചൂ​ണ്ടി​ക്കാ​ട്ടാ​നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ നീ​ക്കം.

പ​ദ്ധ​തി​യു​ടെ ഒ​രു​ഘ​ട്ട​ത്തി​ലും കോ​ര്‍​പ​റേ​ഷ​നു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പം കോ​ട​തി​ക്കു ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ ശ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തും. ഇ​ന്ന​ലെ ഡി​സി​സി ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന കേ​ര്‍​പ​റേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളു​ടെ​യും ഡി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും യോ​ഗ​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

സ​ര്‍​ക്കാ​രി​ന്‍റെ​യോ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ​യോ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മ്പോ​ള്‍ അ​ത​ത് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ആ​ലോ​ചി​ക്ക​ണ​മെ​ന്ന ച​ട്ടം പാ​ലി​ക്കാ​തെ​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ബ്രേ​ക്ക് ത്രൂ ​പ​ദ്ധ​തി ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കി​യ​തെ​ന്നു മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ കാ​ര​ണം കോ​ര്‍​പ​റേ​ഷ​ന്‍റെ മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ യ​ഥാ​സ​മ​യം പൂ​ര്‍​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

അ​ഞ്ചു​മ​ണി​ക്കൂ​റി​ലേ​റെ തു​ട​ര്‍​ച്ച​യാ​യി മ​ഴ പെ​യ്താ​ല്‍ ന​ഗ​ര​ത്തി​ല്‍ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. മ​ഴ മാ​റി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വെ​ള്ളം ഒ​ഴു​കി​പ്പോ​കും. ചൊ​വ്വാ​ഴ്ച രാ​ത്രി തു​ട​ങ്ങി ബു​ധ​നാ​ഴ്ച രാ​വി​ലെ​വ​രെ 12 മ​ണി​ക്കൂ​ര്‍ തു​ട​ര്‍​ച്ച​യാ​യി മ​ഴ പെ​യ്ത​തി​നാ​ലാ​ണ് ന​ഗ​ര​ത്തി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം കാ​യ​ലി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ഉ​ണ്ടാ​യി. ഇ​ക്കാ​ര്യ​ങ്ങ​ളും കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തും. റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കാ​ന്‍ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ അ​ട​ങ്ങി​യ സ​മ​തി​യെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.

വെ​ള്ള​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു മേ​യ​റെ ല​ക്ഷ്യ​മാ​ക്കി എ​ല്‍​ഡി​എ​ഫ് ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളെ രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​രോ​ധി​ക്കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. അ​തേ​സ​മ​യം കോ​ര്‍​പ​റേ​ഷ​ൻ ഭ​ര​ണ​നി​യ​ന്ത്ര​ണ​ത്തി​ല്‍ മേ​യ​ര്‍ ത​ന്നി​ഷ്ട​പ്ര​കാ​രം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന വി​മ​ര്‍​ശ​ന​വും യോ​ഗ​ത്തി​ലു​ണ്ടാ​യി. ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി തീ​രാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്ര​മു​ള്ള​പ്പോ​ള്‍ എ​ല്ലാ​വ​രെ​യും ഒ​പ്പം​നി​ര്‍​ത്തി​യു​ള്ള ഭ​ര​ണ​മാ​ണ് വേ​ണ്ട​തെ​ന്നു മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ വി.​ജെ. പൗ​ലോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, ഹൈ​ബി ഈ​ഡ​ന്‍ എം​പി, പി.​ടി. തോ​മ​സ് എം​എ​ല്‍​എ, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​ആ​ര്‍. പ്രേ​മ​കു​മാ​ര്‍, എം.​ബി. മു​ര​ളീ​ധ​ര​ന്‍, എ​ന്‍. വേ​ണു​ഗോ​പാ​ല്‍, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, കെ.​ഡി. മാ​ര്‍​ട്ടി​ന്‍ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.