കാ​ർ​ഷി​കോ​ത്പ​ന്ന വി​പ​ണ​ന കേ​ന്ദ്രം
Tuesday, July 14, 2020 12:44 AM IST
മൂ​വാ​റ്റു​പു​ഴ: പ​ച്ച​ക്ക​റി കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തൃ​ക്ക​ള​ത്തൂ​ർ പ​ള്ളി​ച്ചി​റ​ങ്ങ​ര​യി​ൽ ഒ​രു​കൂ​ട്ടം യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​കോ​ത്പ​ന്ന ശേ​ഖ​ര​ണ വി​പ​ണ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ക​ർ​ഷ​ക​രി​ൽ​നി​ന്നു ശേ​ഖ​രി​ച്ച് മി​ത​മാ​യ വി​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന കേ​ന്ദ്രം എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. അ​രു​ണ്‍ ക​ർ​ഷ​ക​രി​ൽ​നി​ന്നു ഉ​ത്പ​ന്ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലി​സ് കെ. ​എ​ലി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​ർ​മോ​ക്സ് ആ​ഗ്രോ ഫ്രെ​ഷ് എ​ന്ന സം​രം​ഭ​ക​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​പ​ണ​നം ന​ട​ത്തു​ന്ന​ത്.