പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ‌ ക​ണ്ടെ​ത്തി
Saturday, June 6, 2020 1:50 AM IST
കോ​ത​മം​ഗ​ലം: പി​ണ​വൂ​ര്‍​കു​ടി ആ​ദി​വാ​സി ഊ​രി​ല്‍ 10-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പി​ണ​വൂ​ര്‍​കു​ടി ആ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം മ​രു​തും​മൂ​ട്ടി​ല്‍ സു​രേ​ന്ദ്ര​ന്‍റെ മ​ക​ള്‍ അ​പ​ര്‍​ണ (15) ആ​ണ് മ​രി​ച്ച​ത്. നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​നു​ള്ളി​ലെ ബാ​ത്ത് റൂം ​വെ​ന്‍റി​ലേ​ഷ​ന്‍ ഗ്രി​ല്ലി​ല്‍ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ അ​മ്മ മ​ക​ളെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.