മു​ള​ന്തു​രു​ത്തി​യി​ൽ മ​ണ്ണെ​ടു​പ്പ് നാട്ടുകാർ ത​ട​ഞ്ഞു
Wednesday, June 3, 2020 12:09 AM IST
മു​ള​ന്തു​രു​ത്തി: മു​ള​ന്തു​രു​ത്തി​യി​ൽ മ​ണ്ണെ​ടു​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. കാ​ര​ക്കാ​ട്ട്കു​ന്നി​ലാ​ണ് രാ​വി​ലെ എ​ട്ടോ​ടെ മ​ണ്ണെ​ടു​പ്പ് പ​രി​സ​ര​വാ​സി​ക​ൾ ത​ട​ഞ്ഞ​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് മ​ണ്ണെ​ടു​പ്പെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ണ്ണെ​ടു​പ്പ് തു​ട​ർ​ന്ന​തും ലോ​റി​ക​ളു​ടെ നി​ര​ന്ത​ര സ​ഞ്ചാ​ര​ത്താ​ൽ കാ​ര​ക്കാ​ട്ടു​കു​ന്ന്- തു​പ്പം​പ​ടി റോ​ഡ് ത​ക​ർ​ന്ന​തു​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്.