ജ​ന​ങ്ങ​ളോ​ടൊ​പ്പം പു​ഴ ശു​ചീ​ക​രി​ച്ച് എം​പി
Sunday, May 24, 2020 1:44 AM IST
പോ​ത്താ​നി​ക്കാ​ട്: ക​ലൂ​ര്‍ പാ​ല​ത്തി​നു​സ​മീ​പം കാ​ളി​യാ​ര്‍ പു​ഴ​യു​ടെ മ​ധ്യ​ത്തി​ലു​ള്ള ചെ​റു​തു​രു​ത്തു​ക​ളും ചെ​ളി​ക്കു​ണ്ടു​ക​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നീ​ക്കം ചെ​യ്തു. എം​പി​യു​ടെ വീ​ടി​ന​ടു​ത്തു​ള്ള ഈ ​ഭാ​ഗം കാ​ല​വ​ര്‍​ഷ​ത്തി​ലും തു​ലാ​വ​ര്‍​ഷ​ത്തി​ലും ക​ര​ക​വി​ഞ്ഞൊ​ഴു​കാ​റു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ക​യും ഈ ​പ​രി​സ​ര​ത്തു​ള്ള വീ​ടു​ക​ളി​ല്‍​നി​ന്ന് ആ​ളു​ക​ള്‍ മാ​റി​താ​മ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
10 വ​ര്‍​ഷ​മാ​യി പു​ഴ​യി​ല്‍​നി​ന്നും മ​ണ​ല്‍ വാ​രാ​ത്ത​തു​മൂ​ലം ഇ​വി​ടെ ആ​ഴം കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം പു​ഴ​യു​ടെ മ​ധ്യ​ത്തി​ലും അ​രി​കി​ലൂ​ടേ​യും ചെ​ടി​ക​ള്‍ വ​ള​ര്‍​ന്നും മ​ണ്‍​തി​ട്ട​ക​ള്‍​രൂ​പ​പ്പെ​ട്ടും നീ​രൊ​ഴു​ക്കു കു​റ​യു​ക​യാ​ണ്.
ഇ​തു സം​ബ​ന്ധി​ച്ച് ആ​ർ​ഡി​ഒ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എം​പി​യും ക​ള​ക്ട​റും ജ​ന​പ്ര​തി​നി​ധി​ക​ളും യോ​ഗം ചേ​ർ​ന്നി​രു​ന്നു. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ര്‍​ഡി​ഒ​യി​ല്‍​നി​ന്ന് അ​നു​മ​തി വാ​ങ്ങി​യാ​ണ് പു​ഴ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ച​ത്.
ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യോ​ടൊ​പ്പം പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡാ​യി തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗം ജോ​ബി തെ​ക്കേ​ക്ക​ര, പേ​ര​മം​ഗ​ലം സ​ഹ​ക​ര​ണ​ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ റെ​ജി ആ​ടു​കു​ഴി​യി​ൽ, ബി​ജു വ​റ​ങ്ങ​ല​ക്കു​ടി എ​ന്നി​വ​രും നാ​ട്ടു​കാ​രോ​ടൊ​പ്പം ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.