ജ​ല​സ്രോ​ത​സു​ക​ളി​ലെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന് ആവശ്യം
Saturday, May 23, 2020 12:16 AM IST
ചേ​രാ​ന​ല്ലൂ​ർ: കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ ചേ​രാ​ന​ല്ലൂ​ർ-​മു​ട്ടു​ചി​റ-​തൊ​ട്ടു​ചി​റ, ഒ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കൊ​ടു​വേ​ലി​ച്ചി​റ എ​ന്നീ ജ​ല​സ്രോ​ത​സു​ക​ളി​ലെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കാ​ല​വ​ർ​ഷം ക​ടു​ക്കു​ന്ന​തോ​ടെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​തി​നാ​ൽ ചി​റ​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

മ​ഹാ പ്ര​ള​യ​ത്തി​നു ശേ​ഷം മൂ​ന്ന് ചി​റ​ക​ളി​ലും നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും എം​എ​ൽ​എ​യും ചി​റ​ക​ളും പ​രി​സ​ര​ങ്ങ​ളും പ​ല​വ​ട്ടം സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യോ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്ന് ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും പ​രാ​തി​പ്പെ​ട്ടു.

പ്ര​ള​യ ഭീ​ഷ​ണി മു​ന്നി​ൽ​ക്ക​ണ്ട് കാ​ല​വ​ർ​ഷം ശ​ക്തി​യാ​കു​ന്ന​തി​നു മു​ന്പേ ചി​റ​ക​ളി​ലെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ചേ​രാ​ന​ല്ലൂ​ർ പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് ദേ​വ​ച്ച​ൻ പ​ട​യാ​ട്ടി​ൽ, സെ​ക്ര​ട്ട​റി ജോ​സ് തേ​ല​ക്കാ​ട്ട് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.