കാ​റ്റ്: ചേ​രാ​ന​ല്ലൂ​രി​ൽ കൃ​ഷി​ക​ൾ ന​ശി​ച്ചു
Friday, March 27, 2020 11:41 PM IST
ചേ​രാ​ന​ല്ലൂ​ര്‍: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ കാ​റ്റി​ൽ ഒ​ക്ക​ല്‍, കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചേ​രാ​ന​ല്ലൂ​ര്‍ ന​ടു​പ്പി​ള്ളി​ത്തോ​ട്, ന​ടു​തു​രു​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ന്‍ നാ​ശ​ന​ഷ്ടം. ഏ​ത്ത​വാ​ഴ, ക​പ്പ, ജാ​തി മു​ത​ലാ​യ കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്കാ​ണ് കൂ​ടു​ത​ല്‍ നാ​ശം സം​ഭ​വി​ച്ച​ത്.
മ​ങ്കു​ഴി ന​ടു​പ്പി​ള്ളി​ത്തോ​ട് തു​രു​ത്തി​കൊ​ടു​ത്താ​ന്‍ വ​ര്‍​ഗീ​സ് പൗ​ലോ​സ്, തോ​ട്ട​ങ്ക​ര ബെ​ന്‍, ഇ​ട​പ്പു​ള​വ​ന്‍ ജോ​സ്, ന​ടു​തു​രു​ത്തി​ല്‍ താ​മ​സി​ക്കു​ന്ന സ്വാ​മി​ക്കു​ട്ടി തു​ട​ങ്ങി​യ ക​ര്‍​ഷ​ക​രു​ടെ കാ​ര്‍​ഷി​ക വി​ള​ക​ളാ​ണ് ന​ശി​ച്ച​ത്. കൂ​ടാ​തെ പ​ല​ഭാ​ഗ​ത്തും അ​തി​ശ​ക്ത​മാ​യ കാ​റ്റി​നെ​ത്തു​ട​ര്‍​ന്ന് മ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞ് വീ​ഴു​ക​യും ക​ട​പു​ഴ​കി വീ​ഴു​ക​യും വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.
ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് വൈ​ദ്യു​തി വി​ത​ര​ണം പു​നഃസ്ഥാ​പി​ച്ച​ത്. കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ല്‍​കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.