ഫാ. ​ജോ​ൺ പ​ടി​ഞ്ഞാ​റ്റു​വ​യ​ലി​ലി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Tuesday, February 25, 2020 10:33 PM IST
കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ല​ത്തി​നു സ​മീ​പം പെ​രി​യാ​റി​ൽ വ​ഞ്ചി മ​റി​ഞ്ഞു മ​രി​ച്ച കോ​ത​മം​ഗ​ലം രൂ​പ​താ വൈ​ദി​ക​നും ട്രി​ച്ചി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് എം​ഫി​ൽ വി​ദ്യാ​ർ​ഥി​യു​മാ​യ മൂ​വാ​റ്റു​പു​ഴ ര​ണ്ടാ​ർ പ​ടി​ഞ്ഞാ​റ്റു​വ​യ​ലി​ൽ ഫാ. ​ജോ​ണി​ന്‍റെ (33) സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ടു​ക്കി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 2.30ന് ​ര​ണ്ടാ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, ബി​ഷ​പ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യോ​ടെ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും.

സ​മാ​പ​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മൂ​വാ​റ്റു​പു​ഴ ര​ണ്ടാ​ർ പ​ടി​ഞ്ഞാ​റ്റു​വ​യ​ലി​ൽ പ​രേ​ത​നാ​യ റി​ട്ട. പോ​ലീ​സ് ഓ​ഫീ​സ​ർ ജേ​ക്ക​ബ് - റി​ട്ട. അ​ധ്യാ​പി​ക റോ​സി​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഫാ. ​ജോ​ണ്‍. നെ​ടി​യ​കാ​ട്, മാ​റി​ക, കോ​ത​മം​ഗ​ലം, ക​ദ​ളി​ക്കാ​ട്, വാ​ഴ​ക്കു​ളം പ​ള്ളി​ക​ളി​ൽ സ​ഹ​വി​കാ​രി, മേ​ക്ക​ട​ന്പ് സെ​ന്‍റ് ജൂ​ഡ് പ​ള​ളി വി​കാ​രി, മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ, ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ, മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ അ​ധ്യാ​പ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഏ​ക സ​ഹോ​ദ​ര​ൻ: സോ​ബി​ൻ.