ധൂർത്ത് അന്വേഷിക്കണമെന്ന്
Thursday, February 20, 2020 12:46 AM IST
നെ​ടു​മ്പാ​ശേ​രി : സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ മ​റ​ന്ന് മേ​ൽ​ത്ത​ട്ടി​ലു​ള്ള വ​ൻ​കി​ട​ക്കാ​രെ പ​ങ്കെ​ടു​പ്പി​ച്ച് കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ക്കും ധൂ​ർ​ത്തി​നും വേ​ണ്ടി ത​ല​സ്ഥാ​ന​ത്ത് ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ലോ​ക​ കേ​ര​ളസ​ഭ​യി​ലെ ന​ട​ത്തി​പ്പി​ലെ ധൂ​ർ​ത്തി​നെ​യും അ​ഴി​മ​തി​യെ​യും​കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ജു കെ. ​മു​ണ്ടാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് ആ​റു മാ​സ​ത്തെ ശ​മ്പ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ൾ ഇ​തു​വ​രെ​യും ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്നും പ്ര​വാ​സി​ക​ളെ അ​വ​ഗ​ണി​ക്കു​ക​യും വ​ഞ്ചി​ക്കു​ക​യും ചെ​യ്യു​ന്ന സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റ് ന​യ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​സ്ഥാ​ന ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ബി​ജു കെ. ​മു​ണ്ടാ​ട​ൻ അ​റി​യി​ച്ചു.