കു​ടി​ൽ​കെ​ട്ടി സ​മ​രവുമായി സി​പി​എം
Tuesday, January 14, 2020 1:02 AM IST
ക​ള​മ​ശേ​രി: ലൈ​ഫ് പ​ദ്ധ​തി ക​ള​മ​ശേ​രി​യി​ൽ വൈ​കു​ന്ന​തി​നെ തു​ട​ർ​ന്ന് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ൻ​ഫ്ര​യു​ടെ പു​റ​കി​ലു​ള്ള അ​ഞ്ചേ​ക്ക​ർ പ​ദ്ധ​തി സ്ഥ​ല​ത്ത് കു​ടി​ൽ കെ​ട്ടി സ​മ​രം ആ​രം​ഭി​ച്ചു. ഭ​വ​ന നി​ർ​മാ​ണം ഉ​ട​ൻ ന​ട​ത്തു​ക, ലി​സ്റ്റി​ലു​ള്ള മു​ഴു​വ​ൻ പേ​ർ​ക്കും ഭ​വ​നം നി​ർ​മി​ച്ച് ന​ൽ​കു​ക. ഭ​വ​ന​പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ നി​ർ​മാ​ണം ഉ​പേ​ക്ഷി​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. കു​ടി​ൽ​കെ​ട്ടി സ​മ​രം ബാം​ബു കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ കെ.​ജെ. ജേ​ക്ക​ബും ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ലെ ബീ​വി​ത്ത​യും ചേ​ർ​ന്ന് കു​ടി​ലി​ന് ആ​ദ്യ കാ​ലി​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് നാ​ല് കു​ടി​ലു​ക​ൾ കെ​ട്ടി. സ​മ​ര​ത്തി​ന് വി.​എ. സ​ക്കീ​ർ ഹു​സൈ​ൻ, എ.​എം. യൂ​സ​ഫ്, ഹെ​ന്നി ബേ​ബി, ആ​ർ. ര​മേ​ശ​ൻ, ബി​ന്ദു മ​നോ​ഹ​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.