ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് 16ന്
Friday, December 13, 2019 1:10 AM IST
ആ​ര​ക്കു​ഴ: ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ള്ള​മ​റ്റം കു​ഞ്ഞ് രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്ക് ഈ ​മാ​സം 16നു ​രാ​വി​ലെ 11ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. സാ​ന്ദ്ര കെ​ന്ന​ഡി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്ക് അ​ന്നേ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​തോ​ടെ​യാ​ണു വ​ള്ള​മ​റ്റം കു​ഞ്ഞ് രാ​ജി​വ​ച്ച​ത്. എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്പോ​ഴാ​യി​രു​ന്നു രാ​ജി​യെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

അ​വ​സാ​ന​ത്തെ ഒ​രു​വ​ർ​ഷം സി​പി​എ​മ്മി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ല്കാം എ​ന്ന ധാ​ര​ണ തെ​റ്റി​ച്ച​തു​കൊ​ണ്ടാ​ണ് അ​വ​ർ അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​ബി കു​ര്യാ​ക്കോ​സ് ആ​യി​രി​ക്കും സി​പി​എം സ്ഥാ​നാ​ർ​ഥി. സാ​ന്ദ്ര കെ​ന്ന​ഡി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണു സൂ​ച​ന. യു​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി സാ​ബു പൊ​തൂ​ർ ആ​യി​രി​ക്കും. കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നാ​യി​രി​ക്കും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി.

സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട സി.​എ​ച്ച്. ജോ​ർ​ജ് ഉ​ൾ​പ്പെ​ടെ ആ​റം​ഗ​ങ്ങ​ൾ ആ​ണ് എ​ൽ​ഡി​എ​ഫി​നു​ള്ള​ത്. ജോ​ർ​ജി​നെ പു​റ​ത്താ​ക്കാ​ത്ത​തു​കൊ​ണ്ട് അ​ദ്ദേ​ഹം കൂ​റു​മാ​റ്റ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ണ്. വി​പ്പ് ലം​ഘി​ച്ച് നി​യ​മ​ന​ട​പ​ടി നേ​രി​ടാ​ൻ അ​ദ്ദേ​ഹം ത​യാ​റ​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സി​നു നാ​ലം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ വ​ള്ള​മ​റ്റം കു​ഞ്ഞ്, മി​നി രാ​ജു, റാ​ണി ജ​യ​സ്ണ്‍ എ​ന്നി​വ​ർ കൂ​റു​മാ​റ്റ​ത്തി​നു നി​യ​മ​ന​ട​പ​ടി നേ​രി​ടു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു വോ​ട്ടു ചെ​യ്യാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ നാ​ലം​ഗ​ങ്ങ​ൾ​ക്കും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് വി​പ്പ് കൊ​ടു​ത്തു​ക​ഴി​ഞ്ഞു. എ​ന്നാ​ൽ ഇ​വ​രു​ടെ നി​ല​പാ​ട് എ​ന്താ​യി​രി​ക്കു​മെ​ന്നു വ്യ​ക്ത​മ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​രു മു​ന്ന​ണി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. ആ​ദ്യ​ത്തെ ര​ണ്ട​ര​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം കോ​ണ്‍​ഗ്ര​സി​ന് ന​ല്കാ​മെ​ന്ന വാ​ഗ്ദാ​നം ലം​ഘി​ച്ചാ​ണ് വ​ള്ള​മ​റ്റം കു​ഞ്ഞ് എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ന്‍റാ​യി തു​ട​ർ​ന്ന​ത്.