ലൈ​ഫ് പ​ദ്ധ​തി: എ​ൽ​ഡി​എ​ഫ് ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ഉ​പ​രോ​ധി​ച്ചു
Thursday, December 12, 2019 12:58 AM IST
ക​ള​മ​ശേ​രി: ലൈ​ഫ് പ​ദ്ധ​തി തു​ക വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ന്ന​തി​നെ​തി​രേ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം ഉ​പ​രോ​ധി​ച്ചു. രാ​വി​ലെ 10ന് ​ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ എ​ല്ലാ ഗേ​റ്റു​ക​ളും അ​ട​ച്ചു പൂ​ട്ടു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക​ത്തേ​ക്കു ക​യ​റാ​ൻ പോ​ലും പ്ര​തി​ഷേ​ധ​ക്കാ​ർ അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ഉ​പ​രോ​ധം ഉ​ച്ച​യ്ക്ക് 12.30 വ​രെ നീ​ണ്ടു​നി​ന്നു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി വി.​എ. സ​ക്കീ​ർ ഹു​സൈ​ൻ ഉ​പ​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ​തു. അ​ബ്ദു​ൾ ജ​ബ്ബാ​ർ ത​ച്ച​യി​ൽ, എ.​എം. യൂ​സ​ഫ്, ഹെ​ന്നി ബേ​ബി, എ.​എ. പ​രീ​ദ്, എ​ൻ. ര​വീ​ന്ദ്ര​ൻ, ബി​ന്ദു മ​നോ​ഹ​ര​ൻ, ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.