ഭൂ​മി​യു​ടെ ത​രം മാ​റ്റം: ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് വേ​ണ​മെ​ന്ന് ക​ള​ക്ട​ർ
Monday, December 9, 2019 12:37 AM IST
കാ​ക്ക​നാ​ട്: ഭൂ​മി​യു​ടെ ത​രം മാ​റ്റം കൈ​കാ​ര്യം ചെ​യ്യു​ന്ന മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി ചേ​രാ​ത്ത​തി​ൽ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് റി​പ്പോ​ർ​ട്ട് തേ​ടി.
ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ൽ. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 10 സെ​ന്‍റി​ൽ താ​ഴെ​യും ന​ഗ​ര​ത്തി​ൽ 5 സെ​ന്‍റി​ൽ താ​ഴെ​യും നി​ലം എ​ന്ന പേ​രി​ൽ കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് വീ​ട് പ​ണി​യു​ന്ന​തി​ന് അ​നു​വാ​ദം കൊ​ടു​ക്കു​ന്ന ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി ചേ​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യ​താ​യി എം​എ​ൽ​എ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
ജി​ല്ലാ​ത​ല മോ​ണി​ട്ട​റിം​ഗ് സ​മി​തി എ​ല്ലാ മാ​സ​വും ചേ​ര​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​തി​നാ​യി വി​ല്ലേ​ജ്ത​ല ക​മ്മി​റ്റി ചേ​ർ​ന്ന് അ​ർ​ഹ​രാ​യ​വ​രു​ടെ അ​പേ​ക്ഷ ജി​ല്ലാ​ത​ല ക​മ്മി​റ്റി​ക്ക് ശി​പാ​ർ​ശ ചെ​യ്യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി ക​മ്മി​റ്റി ചേ​രാ​ത്ത​തി​നാ​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​പേ​ക്ഷ​ക​ർ വ​ല​യു​ക​യാ​ണെ​ന്ന് എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്നാ​ണ് പ്ര​ശ്ന​ത്തി​ൽ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.