ആ​യി​ര​ക്ക​ണ​ക്കി​നു കു​രു​ന്നു​ക​ൾ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു
Wednesday, October 9, 2019 1:07 AM IST
പ​റ​വൂ​ർ: വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ പ​റ​വൂ​ർ ദ​ക്ഷി​ണ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. പു​ല​ർ​ച്ചെ നാ​ലോ​ടെ ക്ഷേ​ത്ര​ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന സ​ര​സ്വ​തി ക്ഷേ​ത്ര​മാ​യ ഇ​വി​ടെ വി​ശാ​ല​മാ​യ താ​മ​ര​പ്പൊ​യ്ക​യു​ടെ ന​ടു​വി​ലാ​ണ് ശ്രീ​കോ​വി​ൽ.

വി​ദ്യാ​വ​ര​ദാ​യി​നി​യു​ടെ ക്ഷേ​ത്ര​ത്തി​ൽ സ​ര​സ്വ​തീ​പൂ​ജ​യും ക​ഷാ​യ നി​വേ​ദ്യ​വും ക​ള​ഭ​വു​മാ​ണ് പ്ര​ധാ​ന വ​ഴി​പാ​ടു​ക​ൾ. രാ​വി​ലെ ക്ഷേ​ത്ര ക​ർ​മ​ങ്ങ​ൾ​ക്കു ശേ​ഷം ആ​രം​ഭി​ച്ച വി​ദ്യാ​രം​ഭം കു​റി​ക്ക​ൽ ച​ട​ങ്ങു​ക​ളി​ൽ ബ്ര​ഹ്മ​ശ്രീ വേ​ഴ​പ​റ​ന്പ് ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, അ​ഡ്വ. ടി.​ആ​ർ. രാ​മ​നാ​ഥ​ൻ, കു​ന്ന​ത്തൂ​രി​ല്ല​ത്ത് ഡോ. ​കെ. വി​ഷ്ണു​ന​ന്പൂ​തി​രി, പ്ര​ഫ. കെ. ​സ​തീ​ശ്ബാ​ബു, എ​ൻ. നാ​രാ​യ​ണ​ശ​ർ​മ, ഡോ. ​കെ.​കെ. ബീ​ന, ഡോ. ​പി. ര​മാ​ദേ​വി, കാ​ശി​മ​ഠം കാ​ശി​നാ​ഥ​ൻ തു​ട​ങ്ങി​ ഇ​രു​പ​തോ​ളം പേ​ർ വി​ദ്യാ​രം​ഭ​ത്തി​ന് ഗു​രു​നാ​ഥ​ന്മാ​രാ​യി​രു​ന്നു.

ചോറ്റാനിക്കര ദേവീ ക്ഷേത്ര
ത്തിലും ആ​യി​ര​ക്ക​ണ​ക്കി​നു കു​രുന്നുകൾ​ ഹരിശ്രീ എഴുതി ആദ്യാക്ഷരം കുറിച്ചു.