എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന്; മു​ഖ്യ​മ​ന്ത്രി​ക്ക് എം​എ​ൽ​എ പ​രാ​തി ന​ല്കി
Monday, August 26, 2019 12:36 AM IST
ആ​ലു​വ: എ​എ​സ്ഐ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​യാ​യ ത​ടി​ക്ക​ക്ക​ട​വ് എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ലു​വ എം​എ​ൽ​എ അ​ൻ​വ​ർ സാ​ദ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. ആ​ക്ഷ​ൻ കൗ​ൺ​സി​ലം​ഗ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​ൻ കൊ​ച്ചി​യി​ലെ​ത്തി​യി​രു​ന്നു. എ​സ്ഐ ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​ലു​വ കു​ട്ട​മ​ശേ​രി സ്വ​ദേ​ശി​യാ​യ ബാ​ബു സ്വ​വ​സ​തി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​ത് മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​നം കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് എ​സ്ഐ​യെ സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.