ക്യാ​റ്റ്സ് ക്ല​ബ് സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ
Sunday, August 25, 2019 12:31 AM IST
കാ​ല​ടി: കാ​ല​ടി ക്യാ​റ്റ്സ് ക്ല​ബിന്‍റെ 49-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും സു​വ​ർണജൂ​ബി​ലി വ​ർ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​ന​വും ബെ​ന്നി ബ​ഹ​ന്നാ​ൻ എം​പി നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സി​നി​മ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ഡോ. ​സി​ജു ജ​വ​ഹ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​സി​ജു ജ​വ​ഹ​ർ, ഡോ. ​ല​ക്ഷ്മി ഗു​പ്ത​ൻ, ദേ​വ് കൃ​ഷ്ണ, സി​ജു ജോ​ർ​ജ്ജ്, എ​ൻ.​ജി. മു​ര​ളി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തേ​യ്ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ജെ​സ്റ്റോ പോ​ൾ-പ്ര​സി​ഡ​ന്‍റ്, കെ.​ബി. സാ​ബു-വൈ​സ് പ്ര​സി​ഡ​ന്‍റ്, പി.​എ. ജോ​യി-സെ​ക്ര​ട്ട​റി, എം.​ജെ. ജോ​ണ്‍​സ​ൻ-ജോയിന്‍റ് ​സെ​ക്ര​ട്ട​റി, പി. ​സ​ത്യ​നാ​ഥ്-ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.