കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്ക് മൂ​ന്നു കോ​ടി​യു​ടെ പ​ദ്ധ​തി​യൊ​രു​ക്കി വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സോ​ൺ
Saturday, July 20, 2019 1:07 AM IST
നെ​ടു​മ്പാ​ശേ​രി: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷണ​ൽ മി​ഡ് വെ​സ്റ്റ് ഇ​ന്ത്യ റീ​ജി​യ​ൻ സോ​ൺ നാ​ലി​ന്‍റെ വാ​ർ​ഷി​ക​വും ല​ഫ്റ്റ​ന​ന്‍റ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഏ​ലി​യാ​സ് ജോ​സ​ഫി​ന്‍റെ​യും ടീ​മം​ഗ​ങ്ങ​ളു​ടെ​യും സ്ഥാ​നാ​രോ​ഹ​ണ​വും നാ​ളെ ന​ട​ക്കും. ആ​ലു​വ ദേ​ശം ഗ്രീ​ൻ പാ​ർ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കി​ട്ട് 5.30ന് ന​ട​ക്കു​ന്ന സ്ഥാ​നാ​രോ​ഹ​ണ പൊ​തു​സ​മ്മേ​ള​നം ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഈ ​വ​ർ​ഷ​ത്തെ സ​ർ​വീ​സ് പ്രോ​ജ​ക്ട് ആ​യ കാ​ൻ​സ​ർ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ​ക്ക് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ബാ​ബു ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കും. മു​ൻ അ​ന്താ​രാ​ഷ്ട്ര കൗ​ൺ​സി​ൽ അം​ഗം സാ​ജു ചാ​ക്കോ ബു​ള്ള​റ്റി​ൻ പ്ര​കാ​ശ​നം ചെ​യ്യും. ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സ് ഗ്രീ​ൻ പാ​ർ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 2.30 ന​ട​ക്കും. സോ​ൺ നാ​ലി​ൽ പെ​ടു​ന്ന 60 ക്ല​ബു​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. മൂ​ന്ന് കോ​ടി രൂ​പ​യു​ടെ വി​വി​ധ ജീ​വ​കാ​രു​ണ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​വ​ർ​ഷം ന​ട​ത്തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ മാ​മോ​ഗ്രാം പ​രി​ശോ​ധ​ന, കാ​ൻ​സ​ർ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം, നി​ർ​ധന കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് കീ​മോ​തെ​റാ​പ്പി ചെ​യ്യു​ന്ന​തി​ന് ധ​ന​സ​ഹാ​യം, കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന പ​രി​ച​ര​ണം, വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സ്, ഭ​വ​ന​ര​ഹി​ത​ർ​ക്ക് ഭ​വ​ന നി​ർ​മാ​ണ ധ​ന​സ​ഹാ​യം, സ്കൂ​ളു​ക​ളും കോ​ളജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, സൈ​ബ​ർ ക്ലാ​സ്, ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം, പ്ര​ഥ​മ ശു​ശ്രൂ​ഷ അ​ഗ്നി സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം, സ്ത്രീ ​സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ, വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം, ഔ​ഷ​ധ ഉ​ദ്യാ​ന നി​ർ​മാ​ണം, ജൈ​വ വൈ​വി​ധ്യ പാ​ർ​ക്ക് നി​ർ​മാ​ണം, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, സൗ​ജ​ന്യ വീ​ൽ ചെ​യ​ർ, വാ​ട്ട​ർ ബെ​ഡ്, എ​യ​ർ ബെ​ഡ് വി​ത​ര​ണം പ​ദ്ധ​തി​ക​ൾ ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് സോ​ണ​ൽ സെ​ക്ര​ട്ട​റി ഷാ​ജോ ആ​ലു​ക്ക​ൽ അ​റി​യി​ച്ചു.