പുക്കാട്ടുപടിയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടുത്തം
1515342
Tuesday, February 18, 2025 3:31 AM IST
ആലുവ: പുക്കാട്ടുപടി കോരങ്ങാട്ട് മൂലയിൽ പ്ലാസ്റ്റിക് സംസ്കരണ ഗോഡൗണിൽ വൻ തീപിടിത്തം. ഇന്നലെ വെളുപ്പിന് നാലോടെയാണ് തീ പടർന്നത്. ആളപായമില്ല. ഒരേക്കറിലുള്ള സ്ഥാപനത്തിലെ പ്ലാസ്റ്റിക് എല്ലാം കത്തിനശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഫയർഫോഴ്സിന്റെ അഞ്ച് യൂണിറ്റുകൾ എത്തിയാണ് ഉച്ചവരെ നീണ്ട പ്രയത്നത്തിനൊടുവിൽ തീ പൂർണമായും കെടുത്തിയത്. ജെസിബി സഹായത്താൽ വീണ്ടും പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച ശേഷം വീണ്ടും വെള്ളം പമ്പ് ചെയ്താണ് തീ വീണ്ടും ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കിയത്.
ബഷീർ എന്നയാളുടെ പ്ലാസ്റ്റിക് ഗോഡൗണിനാണ് തീ പിടിച്ചത്. ഉടമയുടെ വീട് അടക്കം നിരവധി കെട്ടിടങ്ങൾ ഉള്ള സ്ഥലം കൂടിയാണീ മേഖല. പ്ലാസ്റ്റിക് കൊണ്ടുവന്നശേഷം വേർതിരിക്കുകയാണിവിടെ ചെയ്യുന്നത്. കഴിഞ്ഞ വർഷവും എടത്തലയിൽ പ്ലാസ്റ്റിക് സംസ്ക്കരണ ഗോഡൗണിൽ തീ പിടിച്ചിരുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കുമെന്ന് പഞ്ചായത്തും വ്യവസായ വകുപ്പും പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്ന നിരവധി യൂണിറ്റുകൾ എടത്തലയിൽ ഉണ്ട്. പഞ്ചായത്ത് ലൈസൻസ് ഉപയോഗിച്ചാണിവ പ്രവർത്തിക്കുന്നത്. വീണ്ടും ഉപയോഗിക്കാനാകാത്ത പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നതും പതിവാണ്.