സിപ്പ്അപ്പ് കവറിൽ കഞ്ചാവ് കച്ചവടം: ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
1515335
Tuesday, February 18, 2025 3:30 AM IST
ആലുവ: കഞ്ചാവ് സിപ്പ്അപ്പ് കവറിനുള്ളിലാക്കി വില്പന നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. കുട്ടമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന മൂർഷിദാബാദ് സ്വദേശി ബിപ്ലവ് മണ്ഡലി(30)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു കിലോ കഞ്ചാവ് കണ്ടെടുത്തു. കുട്ടമശേരിയിലൂടെ ഷോൾഡർ ബാഗിൽ കഞ്ചാവുമായി ബൈക്കിൽ പോകവെയാണ് പ്രതി കുടുങ്ങിയത്. കഞ്ചാവ് ചെറിയ സിപ്പ്അപ്പ് പായ്ക്കറ്റുകളിലാക്കി ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ 500 രൂപയ്ക്കും, 1000 രൂപയ്ക്കുമാണ് വിറ്റിരുന്നത്.
നിരവധി സിപ്പ്അപ്പ് പാക്കറ്റുകളും ഇയാളുടെ പക്കൽനിന്ന്ന്ന് കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.