ഇ.എസ്. ജോസ് അനുസ്മരണം നടത്തി
1515327
Tuesday, February 18, 2025 3:30 AM IST
കൊച്ചി: കെഎൽസിഎ മുൻ മാനേജിംഗ് കൗൺസിൽ അംഗവും കേരള ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റുമായിരുന്ന ഇ.എസ്. ജോസിന്റെ അനുസ്മരണ സമ്മേളനം നടത്തി. കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതി സംഘടിപ്പിച്ച സമ്മേളനം വരാപ്പുഴ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷനായിരുന്നു. ടി.ജെ. വിനോദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, കിൻഫ്ര ചെയർമാൻ സാബു ജോർജ്, മൃദുല അനൂപ്, ഭാരവാഹികളായ റോയ് പാളയത്തിൽ, റോയ് ഡിക്കുഞ്ഞ, സിബി ജോയ് എന്നിവർ പ്രസംഗിച്ചു.