‘ജീവജലത്തിന് ഒരു മണ്‍പാത്രം’ സംസ്ഥാനതല വിതരണം തുടങ്ങി
1515323
Tuesday, February 18, 2025 3:30 AM IST
ആലുവ: ‘എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ’ ശ്രീമന്‍ നാരായണന് മിഷന്റെ ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിയുടെ സംസ്ഥാനതല വിതരണം ആരംഭിച്ചു. മന്ത്രി പി. രാജീവ് 10,000 മൺപാത്രങ്ങളുമായി പുറപ്പെടുന്ന വാഹനത്തിന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ശ്രീമൻ നാരായണൻ, വി.എം.ശശി, ശശിധരന് കല്ലേരി, വി.കെ. ഷാനവാസ്, വി.കെ. ശിവന്, ഉല്ലാസ് കുമാര്‍, സി.ആര്. ബാബു, പി കെ പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.
14 ജില്ലകളിലെ 1001 കേന്ദ്രങ്ങളിലായാണ് വിതരണം ചെയ്യുന്നത്. ആദ്യം വടക്കൻ ജില്ലകളിലും തുടർന്ന് തെക്കൻ ജില്ലകളിലുമാണ് 10 ദിവസത്തെ വിതരണം നടക്കുന്നത്. വേനൽക്കാലത്ത് പറവകൾക്ക് ദാഹജലം നൽകാനുള്ള മൺപാത്രം സൗജന്യമായാണ് വിതരണം ചെയ്യുന്നത്.