കാറിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
1515319
Tuesday, February 18, 2025 3:30 AM IST
ഇലഞ്ഞി: കാറിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. നാമക്കുഴി തൂന്പാപ്പുറത്ത് അജേഷി (40)നാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 3.30ഓടെ ഇലഞ്ഞി എസ്എൻഡിപി ഓഫീസിനു സമീപം നിയന്ത്രണംവിട്ട കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന അജേഷിനെ ഉടൻ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.