പിറവത്ത് കുടിവെള്ള ക്ഷാമം: ധർണ നടത്തി
1515316
Tuesday, February 18, 2025 3:30 AM IST
പിറവം: പിറവം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തി. ദേവിപ്പടി, പാഴൂർ, കല്ലുമാരി, കോട്ടപ്പുറം, മാമ്മലക്കവല തുടങ്ങിയ പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. രാമമംഗലം പഞ്ചായത്തിലെ ഊരമന, കൊടികുത്തിമല, ഗാന്ധിനഗർ, പറയൻപതി, കൂടാതെ ഇലഞ്ഞി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. ധർണ ബിജെപി സംസ്ഥാന കൗൺസിലഗം എം.എൻ. മധു ഉദ്ഘാടനം ചെയ്തു. പിറവം സമതി പ്രസിഡന്റ് അരുൺ മാമലശേരി അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി പി.എസ്. അനിൽകുമാർ, ഇലഞ്ഞി പഞ്ചായത്തംഗം ജയശ്രീ സനൽ, ഉണ്ണി വല്ലയിൽ, ശശി മാധവൻ, അജിത കൃഷ്ണൻ, ഷീബ വിജയൻ, ഇ.പി. അയ്യപ്പൻ, സി. സജീവൻ, എൻ.കെ. വിജയൻ, കെ. രാജേഷ് , ജോസ് ജോർജ്, പ്രഭ പ്രശാന്ത്, ഷൈബി തോമസ്, ടി. രാജൻ എന്നിവർ പ്രസംഗിച്ചു. പിറവം സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽനിന്നു ബിജെപി പ്രവർത്തകർ പ്രകടനമായെത്തിയാണ് ധർണ നടത്തിയത്.