അനില്‍ കുറുമശേരിക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്
1515014
Monday, February 17, 2025 4:21 AM IST
കൊച്ചി: കൈകാലുകള്‍ ബന്ധിച്ച് ഒരു മണിക്കൂറോളം വെള്ളത്തില്‍ പൊങ്ങിക്കിടന്ന് സാഹസിക പ്രകടനം നടത്തിയ ആലുവ കുറുമശേരി സ്വദേശി അനില്‍ കുറുമശേരിക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സിൽ ഇടം. തൃശൂര്‍ കൊരട്ടിയിലെ മംഗലശേരി ക്ലബ്ബിലെ നീന്തല്‍ക്കുളമാണ് റിക്കാര്‍ഡിനുള്ള വേദിയായത്.
കേരള സര്‍ക്കാരിന്റെ സി- ആപ്റ്റ് ജീവനക്കാരനാണ്. എറണാകുളം ജില്ലാ നീന്തല്‍ ടീം മുന്‍ അംഗമായിരുന്ന അനിലിന് നേരത്തെ കൊച്ചി കായലിലും (ഹൈക്കോര്‍ട്ട് ജെട്ടി മുതല്‍ ബോള്‍ഗാട്ടി പാലസ് വരെ) ആലുവ പെരിയാറിലും കൈകാലുകള്‍ ബന്ധിച്ച് നീന്തിയതിന് കേരള അഡ്വഞ്ചര്‍ സ്പോര്‍ട്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.