കെഐആർഎഫ് റാങ്കിംഗ് പുരസ്കാരം ഏറ്റുവാങ്ങി നിർമല കോളജ്
1515002
Monday, February 17, 2025 4:16 AM IST
മൂവാറ്റുപുഴ: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരത്തെ വിലയിരുത്തുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിന്റെ (കെഐആർഎഫ്) പുരസ്കാരം നിർമല കോളജ് (ഓട്ടോണമസ്) ഏറ്റുവാങ്ങി. മന്ത്രി ആർ. ബിന്ദുവിൽനിന്ന് കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസും വൈസ് പ്രിൻസിപ്പൽ സോണി കുര്യാക്കോസും ചേർന്ന് ഏറ്റുവാങ്ങി.
കേരളത്തിലെ 200ൽലധികം കോളജുകൾ പങ്കെടുത്ത റാങ്കിംഗിൽ നിർമലയ്ക്ക് 16-ാം റാങ്കാണ് ലഭിച്ചത്. കോളജിന്റെ അക്കാദമിക നിലവാരം, റിസർച്ച്, നാക്, എൻഐആർഎഫ് റാങ്കിംഗ് എന്നിവ മുൻനിർത്തിയാണ് അംഗീകാരം. കോളജ് ഓട്ടോണമസായ ശേഷം ലഭിക്കുന്ന ആദ്യ റാങ്കിംഗ് അംഗീകാരമാണ് കെഐആർഎഫ് റാങ്കിംഗ്.