തെരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിച്ചു
1515001
Monday, February 17, 2025 4:16 AM IST
മൂവാറ്റുപുഴ: നഗരസഭ 13-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി മേരിക്കുട്ടി ചാക്കോയുടെ തെരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിച്ചു. കിഴക്കേക്കരയിൽ നിന്നാരംഭിച്ച പ്രചാരണം ഡീൻ കുര്യക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, മണ്ഡലം പ്രസിഡന്റ് കെ.എ അബ്ദുൾ സലാം, തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കണ്‍വീനർ എൻ.പി. ജയൻ, മജീദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക്, മുസ്തഫ കമാൻ, കെ.പി. ഷാനു, ഷഫീഖ് മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. നൂറോളം പ്രവർത്തകർ പങ്കെടുത്തു. വാർഡിലെ എല്ലാ മേഖലകളിലും സ്ഥാനാർഥി പ്രചരണം നടത്തി.