മികച്ച ദൃശ്യ, ശ്രാവ്യാനുഭവമായി കിരാതം കഥകളി
1514998
Monday, February 17, 2025 4:03 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ മേള ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച കിരാതം ആട്ടക്കഥ കഥകളി പ്രേക്ഷകർക്ക് മികച്ച ദൃശ്യ ശ്രാവ്യാനുഭവമായി. തൃപ്പൂണിത്തുറ നൗമി കലാനികേതനായിരുന്നു അവതരണം.
തൃപ്പൂണിത്തുറ ശ്രീഭവാനീശ്വരം കഥകളി യോഗം സംഘത്തോടൊപ്പം സൗകര്യങ്ങളൊരുക്കി നൽകി. പരിപാടിക്ക് മുന്നോടിയായി മേള സെക്രട്ടറി എസ്. മോഹൻദാസ് കലാകാരന്മാരെ സദസിന് പരിചയപ്പെടുത്തി.