താക്കോൽ ദാനം
1514995
Monday, February 17, 2025 4:03 AM IST
കിഴക്കമ്പലം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 സിയുടെയും ചിറ്റിലപിള്ളി ഫൗണ്ടേഷന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ പൂക്കാട്ടുപടി ലയൺസ് ക്ലബ് സ്വപ്നഭവന പദ്ധതിയിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ഡിസ്ട്രിക്ട് ഗവർണർ രാജൻ നമ്പൂതിരി നിർവഹിച്ചു. പഴങ്ങനാട് സ്വദേശി രാജുവിനാണ് വീട് നൽകിയത്.