ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് കൈത്താങ്ങായി ‘ഏയ് ഓട്ടോ’
1514989
Monday, February 17, 2025 3:54 AM IST
തോപ്പുംപടി: എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഹൈബി ഈഡൻ എംപി നടപ്പാക്കുന്ന ‘ഏയ് ഓട്ടോ’ പദ്ധതിയുടെ ഭാഗമായി കൊച്ചി പ്രദേശത്തുള്ള ഓട്ടോ തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്തു.
കൊച്ചി നിയോജക മണ്ഡലത്തിലെയും, തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ ഇടക്കൊച്ചി, പള്ളുരുത്തി ഭാഗങ്ങളിലെയും ഓട്ടോറിക്ഷ തൊഴിലാളികൾക്കയാണ് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബിപിസിഎൽ, ഇടപ്പള്ളി ഫ്യൂച്ചറേസ് ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കുള്ള പിഎഫ്ടി, ഇസിജി സംവിധാനങ്ങൾ ക്യാമ്പിൽ സജ്ജമായിരുന്നു.
ജനറൽ സർജറി, ജനറൽ മെഡിസിൻ, പൾമണറി, ഫിസിയോ തെറാപ്പി കൺസൾട്ടേഷനും ഉൾപ്പെടെ അത്യാധുനീക രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഓട്ടോ തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.
കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, കൗൺസിലർമാരായ ഷൈല തദേവൂസ്, കെ.എ. മനാഫ്, ബാസ്റ്റിൻ ബാബു, കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഗീർ, ബിപിസിഎൽ ചീഫ് മാനേജർ വിനീത് എം. വർഗീസ്, ഫ്യൂച്ചറേസ് ഹോസ്പിറ്റൽ സിഇഒ ഡോ. അൻവർ ഹസൈൻ, ഡയറക്ടർ ഡോ. ആഷ്ന ഹനീഷ്, ജനറൽ മാനേജർ ഷിയാസ് എം എം, എ.ഐ.ഡബ്യു.സി സംസ്ഥാന സെക്രട്ടറി റഷീദ് താനത്ത് തുടങ്ങിയവർ പങ്കെടുത്തു.