രാജഗിരി മാനേജ്മെന്റ് കോണ്‍ഫറന്‍സ് സമാപിച്ചു
1514982
Monday, February 17, 2025 3:54 AM IST
കൊച്ചി: കാക്കനാട് രാജഗിരി ബിസിനസ് സ്കൂളില്‍ ആറാമത് രാജഗിരി മാനേജ്മെന്റ് ദ്വിദിന കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. കാക്കനാട് രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസിന്റെയും സ്ലോവേനിയന്‍ സര്‍വകലാശാലയായ മാരിബോര്‍ യൂണിവേഴ്സിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സെന്റ് ഗോബേന്‍ സ്ട്രാറ്റജിക് അഡ്വൈസര്‍ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. കൊച്ചി സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാളും രാജഗിരി ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജരുമായ ഫാ. ബെന്നി നല്ക്കര അധ്യക്ഷത വഹിച്ചു. രാജഗിരി ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ഡോ. കിഷോര്‍ ഗോപാലകൃഷ്ണപിള്ള,
അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, ആര്‍എംസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. അയ്ന ജോണി, ദര്‍ഹാം സര്‍വകലാശാല പ്രഫസര്‍ മാര്‍ക്കസ് ബ്ലട്ട്, മാരിബോര്‍ സര്‍വകലാശാല പ്രഫസര്‍ ഡോ. ഇഗോര്‍ വ്രെക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോണ്‍ഫറന്‍സില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സര്‍വകലാശാലകളില്‍ നിന്നും ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ്, ജനറല്‍ മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, ഓപ്പറേഷന്‍സ് തുടങ്ങിയ മേഖകളിലെ ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം നടന്ന ഡോക്ടറല്‍ കോളോക്യത്തില് പ്രഫ. മാത്യു പെപ്പെര്‍, പ്രഫ. സജീവ് എ. ജോര്‍ജ്, പ്രഫ. ഭാസി മറാത്ത് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന ജനറല്‍ മാനേജ്മെന്റ് പാനല്‍ ചര്‍ച്ചയില്‍ ഡോ. കൃഷ്ണന് ചന്ദ്രമോഹന്, വിനയ് ബാലകൃഷ്ണന്, എ.കെ. സിദ്ധാര്‍ത്ഥ്, ഡോ. കെ.പി. സുധീര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ശുഭദര്‍ശിനി കാട്വ മോഡറേറ്റര്‍ ആയിരുന്നു.