പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
1508270
Saturday, January 25, 2025 4:33 AM IST
കോതമംഗലം: നഗരസഭാ ബസ്സ്റ്റാൻഡിൽ ജല അഥോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. സ്റ്റാൻഡിൽ നിന്ന് റവന്യു ടവറിലേക്ക് കയറുന്ന ഭാഗത്ത് വെള്ളം ഒഴുകുന്നത് ജനങ്ങൾക്ക് ദുരിതമായിരിക്കുകയാണ്. സ്റ്റാൻഡിന്റെ പ്രവേശന കവാടം വരെ ജലം പരന്നൊഴുകുകയാണ്.
മൂന്ന് മാസത്തിലേറെയായി പൈപ്പ് പൊട്ടി കുടിവെള്ളം കുത്തിയൊലിച്ച് ഒഴുകാൻ തുടങ്ങിയിട്ട്. ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കും റവന്യു ടവറിലേക്ക് പോകുന്ന കാൽനടയാത്രക്കാരുമാണ് ഏറെ ദുരിതപ്പെടുന്നത്.
മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്പോഴാണ് മാസങ്ങളായി ഇത്തരത്തിൽ കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.