തിരുനാൾ
1508269
Saturday, January 25, 2025 4:33 AM IST
മാറിക സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ
മാറിക: സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് തുടക്കമായി. 27ന് സമാപിക്കുമെന്ന് വികാരി ഫാ. മാത്യു കോണിക്കൽ, സഹ വികാരി ഫാ. ജെയിംസ് കല്ലറക്കൽ എന്നിവർ അറിയിച്ചു.
ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന, 7.30 മുതൽ വൈകുന്നേരം 3.30 വരെ അന്പ് എഴുന്നള്ളിക്കൽ വീടുകളിലേക്ക്, വൈകുന്നേരം 4.30ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന- ഫാ. ജിതിൻ നെല്ലാനിക്കോട്ട്, സന്ദേശം-ഫാ. സെബാസ്റ്റ്യൻ പോത്തനാമുഴി, 6.30ന് പ്രദക്ഷിണം, സമാപന ആശീർവാദം.
നാളെ രാവിലെ 6.30നും 7.30നും വിശുദ്ധ കുർബാന, 8.30 മുതൽ 3.30 വരെ അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 4.30ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന-ഫാ. ജോർജ് മാമൂട്ടിൽ, സന്ദേശം- ഫാ. ജെയിംസ് ചൂരത്തൊട്ടി, 6.45ന് പ്രദക്ഷിണം, 8.15ന് സമാപന ആശീർവാദം.
27ന് മരിച്ചവരുടെ ഓർമ, രാവിലെ 6.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. പരിപാടികൾക്ക് കൈക്കാരന്മാരായ ബിജു പാറത്തട്ടേൽ, ഫിലിപ്പ് ഓലിയിൽ, ബാബു കാക്കനാട്ട് എന്നിവർ നേതൃത്വം നൽകിവരുന്നു.