ആറ് ഏക്കർ സ്ഥലത്തെ അടിക്കാടിന് തീപിടിച്ചു
1508266
Saturday, January 25, 2025 4:33 AM IST
കോലഞ്ചേരി: ഐരാപുരം സിഇടി കോളജിന് സമീപം ഏകദേശം ആറ് ഏക്കർ വരുന്ന സ്ഥലത്തെ അടിക്കാടിനും പുല്ലിനും തീപിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ചപ്പ് ചവറുകൾ കത്തിച്ചപ്പോൾ തീ ആളിപ്പടരുകയായിരുന്നെന്ന് പറയപ്പെടുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിലെ രണ്ടു യൂണിറ്റുകൾ ഏറെ ശ്രമകരമായാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.കെ. ശ്യാംജി, ഇ. സതീഷ് ചന്ദ്രൻ, എ .എം. സനൂപ്,
കെ.കെ. ബിബി, വി.ജി. വിജിത്ത് കുമാർ, ജെ.എം. ജയേഷ്, എം.ജെ. അലി, വിമൽ കുമാർ, പ്രദീപ് കുമാർ, രാമചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് തീയണച്ചത്.