കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നിയന്ത്രണംവിട്ട ട്രാവലർ മറിഞ്ഞു; 12 പേർക്ക് പരിക്ക്
1508265
Saturday, January 25, 2025 4:22 AM IST
കോലഞ്ചേരി: കൊച്ചി-ധനുഷ് കോടി ദേശീയ പാതയിൽ കടമറ്റത്തിനടുത്ത് പെരുവംമൂഴിയിൽ ട്രാവലർ മറിഞ്ഞ് അപകടം. 12 ഓളം പേർക്ക് പരിക്കേറ്റ അപകടത്തിൽ ഒരാളുടെ നില ഗുരുതരം. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ വ്യാഴാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ മറിയുകയായിരുന്നു. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ട്രാവലറിന്റെ ഡ്രൈവർ എൽദോസ് ജോർജ്, സതി സുരേന്ദ്രൻ, റിജ സുനിൽ, എം.എ. റഹ്മത്ത്, റീന ശിവൻ,
വിജി രജ്ഞിത്ത്, രശ്മി സുഭാഷ്, ഷീല ശിവൻ, എം.പി. പ്രസീദ, ഷംസീന നിസർ, എൽദോ ഏബ്രഹാം എന്നിവരെയാണ് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ സതി സുരേന്ദ്രൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ആറു പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ട്രാവലർ മറിയുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനിടെ മറ്റൊരു അപകടമുണ്ടായി. ഈ അപകടത്തിൽ പരിക്കേറ്റയാളെയും കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.