യുവതിയെ പൊതുസ്ഥലത്ത് അപമാനിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
1508263
Saturday, January 25, 2025 4:22 AM IST
മട്ടാഞ്ചേരി: യുവതിയെ പൊതുസ്ഥലത്ത് അപമാനിക്കാനും അക്രമിക്കാനും ശ്രമിച്ച കേസിൽ യുവാവിനെ ഫോർട്ട്കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു.
ഫോർട്ട്കൊച്ചി സ്വദേശി സജീറാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് ഫോർട്ട്കൊച്ചി കുന്നുംപുറത്താണ് സംഭവം.
യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിലെ റോഡിൽ വെച്ച് യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും മരക്കഷണം ഉപയോഗിച്ച് അക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയിലാണ് അറസ്റ്റ് ഉണ്ടായത്.