"കലിവേഷം' വീണ്ടും അരങ്ങിലെത്തുന്നു
1508260
Saturday, January 25, 2025 4:22 AM IST
കൊച്ചി: പത്മഭൂഷണ്‍ കാവാലം നാരായണപ്പണിക്കരുടെ വിഖ്യാത നാടകം കലിവേഷം വീണ്ടും അരങ്ങിലെത്തുന്നു.
ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ 28 ന് വൈകിട്ട് 6.30-ന് എറണാകുളം ടിഡിഎം ഹാളിലാണ് നാടകം അവതരിപ്പിക്കുന്നത്.
കാവാലം സ്ഥാപിച്ച തിരുവനന്തപുരം സോപാനം നാടകസംഘമാണ് അവതരണം.