തെരേസിയന്‍ ഗ്ലോബല്‍ എക്സ്പോ ഫെബ്രുവരി നാലിനും അഞ്ചിനും
1508252
Saturday, January 25, 2025 4:11 AM IST
കൊച്ചി: സെന്റ് തെരേസാസ് കോളജ് ശതാബ്ദിയോടനുബന്ധിച്ച് ഫെബ്രുവരി നാലിനും അഞ്ചിനും വിദ്യാഭ്യാസത്തെയും തൊഴില്‍ വ്യാവസായിക മേഖലകളെയും ബന്ധിപ്പിച്ചുകൊണ്ട് തെരേസിയന്‍ ഗ്ലോബല്‍ എക്സ്പോ സംഘടിപ്പിക്കുന്നു.
വിവിധ മേഖലകളിലെ വിഷയ വിദഗ്ധര്‍, തൊഴില്ദായകര്, വ്യവസായ സംരംഭകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് തങ്ങളുടെ നൂതനമായ ശാസ്ത്ര സാങ്കേതിക ആശയങ്ങളും കണ്ടെത്തലുകളും പങ്കുവയ്ക്കുന്നതിനും ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗ്ലോബല്‍ എക്സ്പോ സംഘടിപ്പിക്കുന്നത്.
അക്കാദമിക് കോണ്‍ക്ലേവുകള്‍ , എക്സിബിഷനുകള്‍, സാംസ്കാരിക പരിപാടികള്‍, ഫുഡ് ഫെസ്റ്റിവലുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും. പ്രദര്‍ശനത്തിനായി നിരവധി സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവയില്‍ പങ്കെടുക്കാനും സ്റ്റാളുകള്‍ ബുക്ക് ചെയ്യാനുമായി 9846347475 എന്ന നമ്പറില്‍ ബന്ധപ്പെടുക.